Monday, December 26, 2011

നേരം പുലരുമ്പോള് – അവസാനിച്ചു



അങ്ങനെ മൂന്ന് വര്‍ഷങ്ങള്‍ കടന്നു പോയി. കോള്‍സ് കുറവായിരുന്നു. 2 ആള്‍ക്കും അവനവരുടെ പഠന തിരക്കുകളും പിന്നീട് ജോലിത്തിരക്കുകളുമായിരുന്നു. ഞാന്‍ അടുത്ത് തന്നെ ഉള്ള ഒരു കോളേജില്‍ ലക്ചററ് ആയിട്ട് കേറി. അവന്‍ അവിടെ ഹൈദരബാദില്‍ തന്നെ ഒരു ഷിപ്പ് കമ്പനിയുടെ മാ‍റ്ക്കെറ്റിങ്ങ് മാനേജറ് ആയിട്ട് വറ്ക്ക് ചെയ്യുന്നു.




ഇതിനിടെ ഉണ്ടായിട്ടുള്ള കോള്‍സ് ആകട്ടെ മെസ്സേജസ്സ് ആകട്ടെ... അവനില്‍ നിന്ന് ഒരു ക്ലൂ പോലും കിട്ടിയില്ല. വീട്ടില്‍ കല്യാണ ആലോചനകള്‍ തുടങ്ങി. ഞാന്‍ ആകെ കുഴങ്ങി പോയി. ഒരു തീരുമാനത്തില്‍ എത്താനാകാതെ. ഇനിയും ഞാന്‍ കാത്തിരിക്കുന്നതില്‍ ഒരു അറ്ത്ഥവും ഇല്ല. രണ്ടില്‍ ഒരാള്‍ മനസ്സ് തുറന്നേ പറ്റൂ. എന്നാലും ഞാനായിട്ട് അത് ഉണ്ടാ‍വില്ല. അത്രയ്ക്ക് ധൈര്യം എനിക്ക് ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ഇത്രേം നാള്‍ മനസ്സ് ഉരുക്കേണ്ടി വരില്ലായിരുന്നു.




ഒരു ദിവസം പതിവില്ലാതെ എനിക്ക് അതിരാവിലെ ഉണരാന്‍ തോന്നി. നിറ്മാല്യം തൊഴാനായി കുളിച്ച് ഒരുങ്ങി അമ്പലത്തിലേക്ക് നടന്നു. ഒരാഴ്ചയായിട്ട് അവനില്‍ നിന്ന് ഒരു വിവരവും ഇല്ല. ദേവനെ തൊഴുത് ഇറങ്ങിയപ്പോള്‍ മനസ്സില്‍ എന്തോ ഒരു സമാധാനം.. സന്തോഷം. കോളജിലേയ്ക്കുള്ള ബസ്സില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ മുഴുവന്‍ അവന്‍ ആയിരുന്നു. ഒരാഴ്ചയൊക്കെ ഒരു വിവരവും ഇല്ല എന്ന് പറയുമ്പോള്‍… ഷിപ്പിലൊക്കെ ഇടയ്ക്ക് പോകാറുമുണ്ട്.. കടല്‍കൊള്ളക്കാരെ പറ്റിയും മറ്റ് അപകടങ്ങളെ പറ്റിയുമൊക്കെയുള്ള ചിന്തകള്‍ മനസ്സില്‍ ഉയറ്ന്നു വന്നു. മനസ്സ് ഉരുകി പ്രാറ്ത്ഥിച്ച് എല്ലാ ദു:ചിന്തകളേം ഓടിച്ചു. ബസ്സ് കോളജിലെത്തിയത് അറിഞ്ഞില്ല. ക്ലീനറുടെ ഉറക്കെ ഉള്ള വിളി എപ്പോഴോ ഞാന്‍ കേട്ടു. പരിസരബോധം വീണ്ടെടുത്ത് ബസ്സില്‍ നിന്ന് ഇറങ്ങി സ്റ്റാഫ് റൂമിലേക്ക് നടന്നു.




ഒരു 11 ഒക്കെ ആയപ്പോള്‍ മൊബൈലിലേക്ക് ഒരു കോള്‍ വന്നു. അമ്മ ആയിരുന്നു. വീട്ടിലേക്ക് അത്യാവശ്യായിട്ട് ചെല്ലണം എന്ന്. കോള്‍ കട്ട് ആയി. തിരിച്ച് വിളിച്ചപ്പൊ ഔട്ട് ഓഫ് കവറേജ്!! ദൈവേ.. മനസ്സിലൂടെ പലതും കടന്ന് പോയി. ഡിപ്പാറ്ട്ട്മെന്റ് ഹെഡ്ഡിന്‍ ലീവ് എഴുതി കൊടുത്ത് ഞാന്‍ ഇറങ്ങി. ബസ് കാത്ത് നില്‍ക്കുന്ന ഒരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു.
ബസ്സ് ഇറങ്ങി വീട്ടിലേക്ക് കയറി ചെന്നു. അമ്മ മുന്‍പില്‍ ഗേറ്റിന്‍ അടുത്ത് തന്നെ എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു.




“എന്താമ്മേ??” അണച്ചു കൊണ്ടാണ്‍ ഞാന്‍ അത് ചോദിച്ചത്.




“ഒരു പെണ്ണു കാണല്‍.. നീ പുറക് വശത്തു കൂടി ചെന്ന് ഒരുങ്ങി വാ. ബെഡ്ഡില്‍ ആവശ്യമുള്ള സാധനങ്ങള്‍ ഞാന്‍ എടുത്ത് വച്ചിട്ടുണ്ട്.“ അമ്മയും ധൃതിയില്‍ ആയിരുന്നു.




തിരിച്ച് ചോദിക്കാന്‍ ഒന്നും സമ്മതിച്ചില്ല. അമ്മ വേഗം നടന്ന് നീങ്ങി.




ഞാന്‍ സൈഡിലെ വാതിലിലൂടെ എന്റെ റൂമില്‍ ചെന്നു. ആദ്യായിട്ടാണ്‍ എന്നെ പെണ്ണു കാണാന്‍ ഒരു കൂട്ടറ് വരുന്നത്. ആലോചനകള്‍ വരുന്നു എന്നല്ലാതെ ഇതൊക്കെ ഇത്ര പെട്ടെന്ന് പെണ്ണു കാണലില്‍ അവസാനിക്കും എന്ന് ഞാന്‍ വിചാരിച്ചില്ല. ആരാ എന്താ എന്നൊന്നും അറിയാത്ത ഒരാളുടെ അത്തേക്ക് ഒരുങ്ങി ചെല്ലണമല്ലോ ദൈവമേ… മനസ്സ് മുഴുവന്‍ അവന്റെ മുഖം നിറഞ്ഞു. എനിക്ക് കിട്ടാനുള്ളതെങ്കില്‍ എനിക്ക് തന്നെ കിട്ടും. മനസ്സില്‍ ഉറപ്പിച്ചു. ഇത് വെറും ഒരു പെണ്ണു കാണല്‍ ചടങ്ങ് അല്ലേ? കല്യാണമൊന്നുമല്ലല്ലോ!!?




നന്നായി ഒന്നും ഒരുങ്ങിയില്ല. ഒരു വിധം അമ്മ എടുത്ത് വെച്ച സാധങ്ങളൊക്കെ വച്ച് അലസമായിട്ട് ഒരുങ്ങി. റൂമിന്‍ പുറത്ത് അമ്മ ജ്യൂസ് ഒക്കെ ആയിട്ട് നിപ്പുണ്ടായിരുന്നു. കോളേജില്‍ നിന്ന് വന്ന ഞാന്‍ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല.. അപ്പോഴാ അവറ്ക്ക് ജ്യൂസ്!! മനസ്സില്‍ പറഞ്ഞു. അമ്മ കൂടെ ചെല്ലാന്‍ ആംഗ്യം കാട്ടി. പുറകേ നടന്നു. സ്വീകരണ മുറിയില്‍ ഇരുന്നവരെ കണ്ട് ഞാന്‍ അതിശയിച്ച് കുറച്ച് നേരം നിന്നു. അനങ്ങാന്‍ സാധിക്കുന്നില്ല. ദാഹം കൂടി വരുന്ന പോലെ തോന്നി. തുള്ളി ചാടണോ‍ കരയണോ? തിരിച്ച് റൂമിലേക്ക് ഓടി ശരിക്ക് മേക്ക് അപ്പ് ഒക്കെ ചെയ്ത് വീണ്ടും അവിടെ ചെന്നു നിന്നു. എല്ലാരോടും സംസാ‍രിച്ചു. ആ കല്യാണം തീരുമാനിച്ച് ഉറപ്പിച്ചു.




അങ്ങനെ… നാളെ ഞങ്ങളുടെ കല്യാണമാണ്. എന്റെ ജീവിത സ്വപ്നം…



(അവസാനിച്ചു...)



Sunday, July 3, 2011

പുലരുമ്പോള്‍ ( തുടര്‍ച്ച-3 )


വീണ്ടും എത്രയോ വട്ടം അതേ മരത്തണലില്‍ ഞങ്ങള്‍ കണ്ടു മുട്ടി... എന്നിട്ടും ഉള്ളില്‍ ഉള്ളത് പുറമെ കാണിച്ചില്ല. വാലന്റയിന്‍സ് ഡേയ്ക്ക് ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞാലോ എന്ന് പലവട്ടം ചിന്തിച്ചതാണ്. എത്ര നാളാണ് ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യവുമായി നടക്കുക!! പക്ഷെ മനസ്സ് എന്നെ തടഞ്ഞു. ഒരു പക്ഷെ, ഒന്നും അവന്റെ മനസ്സില്‍ ഇല്ലെങ്കില്‍ നല്ലൊരു സുഹൃത്തിനെ ആവും നഷ്ടപ്പെടുക. ആ കോളജിലെ ഞങ്ങളുടെ അവസാന വര്‍ഷവൂം കടന്ന് പോകുകയാണ്. ഓട്ടോഗ്രാഫ് മേടിച്ച് അവനെ കൊണ്ട് അവന്റെ മനസ്സിലുള്ളത് എഴുതിച്ചാലോ എന്ന് തോന്നി. പിന്നീട്, അതും വേണ്ടെന്ന് വച്ചു. ഒന്നുകില്‍ അവന്‍ എഴുതിയതിന്റെ പൊരുള്‍ അറിയാതെ ഞാന്‍ ഉരുകും... അല്ലെങ്കില്‍, എന്റെ മനസ്സ് അവനറിഞ്ഞില്ലല്ലോ എന്നോര്‍ത്ത് ദു:ഖിക്കും. രണ്ടായാലും വിഷമം തന്നെ. അങ്ങനെ അതും ഉപേക്ഷിച്ചു. ഇനി എന്ന് കാണും എന്ന് അറിയില്ല. തുടര്‍ന്ന് ഒരുമിച്ച് പഠിക്കാന്‍ ആവില്ല. രണ്ടാള്‍ക്കും രണ്ട് മേഖലയില്‍ ആണ് താല്പര്യം. അവന്‍ എം.ബി.എ.യ്ക്ക് അഹമ്മദാബാദിലേക്ക് പോകുകയാണ്. ഞാന്‍ ബി. എഡ്.നും. കോണ്ടാക്ട് ഉണ്ടാവുമെങ്കിലും ഇത്ര നാള്‍ ഒന്നിച്ച് ഉണ്ടായിട്ട് ഇനി ഒരിക്കലും അടുത്ത് കാണാന്‍ കിട്ടില്ലാത്തതിന്റെ വിഷമത്തില്‍ ആയിരുന്നു ഞാന്‍.

കോളജിലെ ഫെയര്‍വെല്‍ കഴിഞ്ഞ് അതിന്റെ ബാക്കി പരിപാടികളും കഴിഞ്ഞ് ഹോസ്റ്റലിലേക്ക് ഉടനെ പോകണോ എന്ന് ശങ്കിച്ച് ക്ലാസ് റൂമിന് പുറത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നു. മരച്ചുവട്ടിലേക്ക് ചെല്ലാന്‍. ഞാന്‍ ബാഗ് ഒക്കെ എടുത്ത് കൂട്ടുകാരോട് യാത്ര പറഞ്ഞ് വേഗം അങ്ങോട്ടേക്ക് നടന്നു. ദൂരെ നിന്നേ ഞാന്‍ കണ്ടു; മെറൂണ്‍ നിറത്തിലുള്ള ഷര്‍ട്ടും ക്രീം മുണ്ടും. കാറ്റില്‍ അവന്റെ മുടി അങ്ങനെ പാറി കിടക്കുന്നു.

“ഇന്നാണ് കോളജിലെ അവസാന ദിവസം. എക്സാം ഇങ്ങ് എത്താറായി. ഇനി അന്നേ കാണൂ”. അവന്‍ മുഖത്ത് നോക്കാതെ ആണ് അത്രേം പറഞ്ഞത്.

“മ്..“. ഞാന്‍ പുഞ്ചിരിച്ചതേ ഉള്ളൂ.

“ഫെയര്‍വല്‍ ഒക്കെ എങ്ങനെയിരുന്നു? ഓട്ടോഗ്രാഫ് ഒക്കെ എഴുതിച്ചോ?” അവന്‍ മുഖത്തേക്ക് നോക്കി.

“ഇല്ല. എനിക്ക് അധികം സുഹൃത്തുക്കള്‍ ഇല്ലല്ലോ. ഉള്ളവരുടെ മൊബൈല്‍ നമ്പര്‍ ഒക്കെ കയ്യില്‍ ഉണ്ട് താനും. പിന്നെ ഓട്ടോഗ്രാഫ് ഒക്കെ വെറും ഫോര്‍മാലിറ്റി അല്ലേ?” ഞാന്‍ അവിടെ ഇരുന്നു.

“മ്.. അതും ശരി ആണ്. ഞാനും അങ്ങനെ തന്നെയാ കരുതുന്നത്. ഇനി 3 വീക്ക്സ് കഴിഞ്ഞാല്‍ എക്സാം ആയി. പഠിച്ചൊക്കെ തുടങ്ങിയോ?” അവന്‍ മരത്തിലേക്ക് ചാരി നിന്നു കൊണ്ട് ചോദിച്ചു.

“ഏയ്, എവിടെ? ഇനി തുടങ്ങണം. ഈ കോളേജ് ലൈഫ് ഒരിക്കലും മറക്കാന്‍ പറ്റില്ല. അല്ലേ മാഷേ?” എനിക്ക് ഉള്ളിന്റെ ഉള്ളില്‍ ഒരു വിങ്ങല്‍ കുടുങ്ങി കിടക്കുന്ന പോലെ തോന്നി. ഇപ്പോഴെങ്കിലും അവന്‍ അത് പറയുമോ? എന്റെ ചോദ്യത്തിനുള്ള ഉത്തരം?

“അതെ. ഈ കോളേജ് ലൈഫ് എനിക്കും മറക്കാന്‍ പറ്റില്ല. നിന്നെ പോലെ കുറച്ചു ഫ്രണ്ട്സ്. പിന്നെ ഇവിടുത്തെ ഓരോ കോണിലും എന്റെ കാല്‍പ്പാട് ഉണ്ട്. ഈ മരച്ചുവടും ഒരിക്കലും മറക്കില്ല. ഹ ഹ.” അവന്‍ ചിരിച്ചു.

കുറച്ച് നേരം കൂടി ഞങ്ങള്‍ സംസാരിച്ചു. ഭാവിയെ പറ്റി ആയിരുന്നു ആശങ്കകള്‍. തുടര്‍ പഠനം, ജോലി.. ഒക്കെ. സമയം വൈകിയപ്പോള്‍ കോളജില്‍ നിന്ന് റോഡ് വരെ നടന്നു. ഒരുമിച്ച് അത് പോലെ ഇനി എന്നാണ് നടക്കുക ആവോ? ഞാന്‍ മനസ്സില്‍ ഓര്‍ത്തു. എക്സാം വ്യത്യസ്ത സമയങ്ങളിലും ദിവസങ്ങളിലുമാണ് ഞങ്ങള്‍ക്ക്. അവസാന എക്സാമിന്റെ അന്ന് വീണ്ടും കാണാം എന്ന് പറഞ്ഞ് പിരിഞ്ഞു അന്ന്... അപ്പോഴും എന്റെ ചോദ്യത്തിന് തെളിവാര്‍ന്ന ഒരു ഉത്തരം ലഭിച്ചില്ല.

(തുടരും..)

Friday, July 1, 2011

ചില ബാംഗ്ലൂര്‍ ചിന്തകള്‍

ആരും വായിച്ച് ബോറഡിക്കാന്‍ അല്ല ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത്. പക്ഷെ എനിക്ക് ജീവിതത്തില്‍ ആദ്യായിട്ട് നിരാശ തോന്നിയ ദിവസങ്ങളാണ് ഈ ബാംഗ്ലൂരിലേത്. മറ്റൊന്നുമല്ല... ഒരു ജോലി ആയിട്ടില്ല. ജോലി തേടി അല്ല ഞാന്‍ ഇങ്ങോട്ടേക്ക് വന്നത്. ജോലി സംബന്ധമായ ഒരു കോഴ്സിന് ജോയിന്‍ ചെയ്യാനാണ്. പക്ഷെ എന്റെ പ്രായത്തില്‍ ജോലി നേടി സമ്പാദിച്ച് തുടങ്ങിയവരെ കാണുമ്പോള്‍, അവരെ പറ്റി കേള്‍ക്കുമ്പോള്‍, ഞാന്‍ എന്ത് കൊണ്ട് ഇങ്ങനെ തന്നെ ജീവിക്കുന്നു എന്ന് തോന്നിത്തുടങ്ങും.

ജീവിതം എനിക്ക് എന്നും സന്തോഷമാണ് നല്‍കിയത്. ഒന്നിനും കുറവില്ല. പക്ഷെ, ജോലി ഒരു ക്രഡിറ്റ് തന്നെ ആണ്. അത് നമ്മുടെ കഴിവിന്റെ തുറന്ന അംഗീകാരമാണ്. ലക്ഷ്യമുണ്ടെങ്കിലും അതിന് ശരിയായ പ്ലാനിങ്ങ് ആവശ്യമാണ്. ഒരു കമ്പനി അവരുടെ ലക്ഷ്യങ്ങള്‍ പ്ലാന്‍ ചെയ്യുന്ന പോലെ തന്നെ ജീവിതത്തിലും ദീര്‍ഘവീക്ഷണം അത്യാവശ്യമാണ്. എനിക്ക് നഷ്ടപ്പെട്ടത് ഒരു വഴികാട്ടിയെ ആണ്.

ബാംഗ്ലൂര്‍ വലിയ സിറ്റി ആണെങ്കിലും ഞാന്‍ താമസിക്കുന്ന കോരമംഗല എന്ന സ്ഥലം കൊച്ചി പോലെ ആണ്. ഇങ്ങോട്ടേക്ക് യാത്ര തിരിച്ചപ്പോള്‍ മനസ്സില്‍ ജീവിതത്തിലെ മറ്റൊരു ചാപ്റ്റര്‍ ഇനി ഇവിടെ എന്നേ തോന്നിയുള്ളു.തിരക്ക് പിടിച്ച മനുഷ്യരും പുക നിറഞ്ഞ അന്തരീക്ഷവും, അലഞ്ഞ് തിരിയുന്ന പട്ടികളും ബാംഗ്ലൂരിന്റെ മുഖം ആണ്. എങ്കിലും ചില ഇടങ്ങളില്‍ മരങ്ങളും പൂന്തോട്ടങ്ങളും കാണാം. പൂന്തോട്ടങ്ങള്‍ തിരക്കില്‍ നിന്ന് ഒഴിഞ്ഞ ഒരു സ്ഥലം എന്നതിലുപരി ഒരു ആശ്വാസമായി എനിക്ക് തോന്നിയില്ല.

ബാംഗ്ലൂരില്‍ ഒരു ജോലി ഉള്ളതിനെക്കാള്‍ നല്ലതാണ് സ്വന്തമായി കുറഞ്ഞത്3,4 അപ്പാര്‍ട്ട്മെന്റ്സ് ഉള്ളത്. നല്ല ബിസിനസ്സ് ആണ്. പിന്നെ ഉള്ള ലാഭമുള്ള ഒരു ബിസിനസ്സ് ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ്സ് ആണ്.

ലൈഫ് എന്നത്തേയും പോലെ സ്മൂത് ആയി പൊയ്ക്കൊണ്ടിരിക്കുന്നു. എങ്കിലും ഒരു ജോലി നേടുക എന്നത് സ്വപ്നം മാത്രം ആകാതിരുന്നാല്‍ മതി.

Monday, January 31, 2011

പുലരുമ്പോള്‍( തുടര്‍ച്ച-2)


ഇലക്ഷന്‍ ജയിച്ചതിന്റെ പിറ്റേന്ന് അവനെ കണ്ടു. ലഡുവുമായി ക്ലാസ്സില്‍ വന്നതായിരുന്നു. അവന്‍ തന്നെ നേരിട്ട് വന്ന് ലഡു എന്റെ കയ്യില്‍ തന്നു. കൈ കൊടുത്ത് “കണ്‍ഗ്രാറ്റ്സ്” പറഞ്ഞു.
“ഇനി ഇപ്പോ തിരക്കാരിക്കുമല്ലോ മാഷേ?”
“അത്യാവശ്യം.. പക്ഷെ എപ്പോഴുമൊന്നും ഉണ്ടാവില്ല. എങ്കില്‍... ഞാന്‍ പോട്ടെ. കുറേ ക്ലാസ്സുകളില്‍ കേറാനുണ്ട്. വൈകിട്ട് കാണാം. 4 മണിക്ക് ആ മരത്തിന്റെ ചുവട്ടില്‍ വന്നാല്‍ മതി ട്ടോ.” അവന്‍ അതും പറഞ്ഞ് ക്ലാസ്സില്‍ നിന്ന് ജയ് വിളി ആരവങ്ങളുടെ അകമ്പടിയോടെ പുറത്തേക്ക് പോയി.

എനിക്കാകെ കണ്ഫ്യൂഷന്‍ ആയി. പോകണോ, വേണ്ടയോ? വൈകിട്ട് കോളേജ് വിട്ടാല്‍ നേരെ ഹോസ്റ്റലിലേക്ക് പോയാണ് ശീലം. അത് കൊണ്ട് ഒരു മടി. വൈകിട്ട് 5 വരെ ലൈബ്രറി ഉണ്ടാകും. ചിലപ്പോ അവിടെ ചെന്നിരിക്കും. ഇന്നിപ്പോ… മരത്തിന്റെ ചുവട്ടിലൊക്കെ ഒരു ആണിനെ കാത്ത് നില്‍ക്കുക എന്നൊക്കെ പറഞ്ഞാല്…. ശ്ശൊ! എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടീം കിട്ടണില്ലല്ലോ!

അവസാനം… പോകാം എന്ന് തീരുമാനിച്ചു. അങ്ങനെ തീരുമാനിക്കാതിരിക്കാന്‍ യാതൊരു കാരണവും കണ്ടില്ല. അതോണ്ട് അങ്ങ് തീരുമാനിച്ചു. വൈകിട്ട് 4ന് അവിടെ ഒരു ബുക്കും തുറന്ന് പിടിച്ച് ഞാന്‍ ഇരുന്നു. ഫ്രണ്ട്സ് ലൈബ്രറിയിലേക്കും പോയി. ഒരു 10 മിനുട്ട് കഴിഞ്ഞപ്പൊ അവന്‍ വന്നു.

“കുറേ ദിവസായില്ലേ സംസാരിച്ചിട്ട്.. അതാണ് ഇപ്പൊ കാണാം എന്ന് പറഞ്ഞത്. ഇനി ഇപ്പൊ പൊതുപരിപാടിയുടെ തിരക്ക് വരുന്നുണ്ട്. ബുദ്ധിമുട്ടായില്ലല്ലോ അല്ലേ?”

“ഏയ്. എന്ത് ബുദ്ധിമുട്ട്? ഞാന്‍ 5 വരെ ഒക്കെ കാമ്പസില്‍ ഉണ്ടാകാറുണ്ട്.”

“ഓ… ലൈബ്രറി ടൈം!!” അവന്‍ ചിരിച്ചു.

“പരീക്ഷയുടെ സമയം അടുത്ത് വരുന്നുണ്ടല്ലോ… എല്ലാത്തിനും സമയം കിട്ടുമോ?”

“സമയം കണ്ടെത്തണം. പിന്നെ യൂണിവേഴ്സിറ്റിയുടെ കാര്യല്ലേ? ഇപ്പോഴൊന്നും ഉണ്ടാവില്ല.”

അങ്ങനെ,അന്ന് വീട്ടുകാര്യവും നാട്ട്കാര്യവും സംസാരിച്ച് 5 മണി വരെ ഞങ്ങള്‍ അവിടെ ഇരുന്നു. അന്ന് പിരിയാറായപ്പൊ അവന്‍ എന്റെ മൊബൈല്‍ വാങ്ങി അവന്റെ നമ്പരിലേക്ക് മിസ് കോളടിച്ച ശേഷം തിരിച്ച് തന്നു. എനിക്കതില്‍ ദേഷ്യമോ വിഷമമോ ഒന്നും തോന്നിയില്ല എന്നു മാത്രല്ല, സന്തോഷിക്കുകയും ചെയ്തു. ആദ്യായിട്ടാണ് ഒരാള്‍ക്ക് ഞാന്‍ എന്റെ അടുത്ത് സ്വാതന്ത്ര്യം കൊടുക്കുന്നത്. അതും… ഞാന്‍ സ്നേഹിക്കുന്ന... ശ്ശേ! വേണ്ട. അവന്റെ മനസ്സില്‍ ഒന്നുമില്ലെങ്കിലോ? അതോ ഉണ്ടോ? അന്ന് മുഴുവന് ആകെ ഒരു കണ്ഫ്യൂഷന് മൂട് ആയിരുന്നു എനിക്ക്.

Thursday, January 27, 2011

കണക്ഷന്‍

ഞാന്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് മൊബൈല്‍ റിങ് ചെയ്തത്. ഞെട്ടി എഴുന്നേറ്റ് ചെവിയോട് ചേര്‍ത്തു. “നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഡയല്‍ ടോണ്‍ സെലക്ട് ചെയ്യൂ” എന്ന് തുടങ്ങി അവര്‍ ഒരു അഞ്ചാറ് പാട്ട് എനിക്ക് കേള്‍പ്പിച്ച് തന്നു.

വേറൊരിക്കല്‍ ഞാന്‍ ഒരു മരണ വീട്ടില്‍ ആയിരുന്നു. മൊബൈല്‍ വൈബ്രേറ്റ് ചെയ്യുന്നു. നിശ്ശബ്ദമായ അവിടെ നിന്ന് കുറേ ദൂരെ മാറി പോയി ഫോണ്‍ എടുത്തു. വീണ്ടും കേട്ടു. അതേ പരസ്യം.

പിന്നെ ഒരു ദിവസം ഞാന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു. അത്യാവശ്യമായിട്ട് ഒരു ക്ലയന്റിനെ കാണണം. അപ്പോള്‍ ദാ അവന്‍ റിങ് ചെയ്യുന്നു. തിരക്കുള്ള ആ റോഡിന്റെ ഒരു സൈഡില്‍ ഞാന്‍ കഷ്ടപ്പെട്ട് വണ്ടി ഒതുക്കി. ഫോണില്‍ വീണ്ടും പാട്ടിന്റെ മേളം.

കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് Complaint ചെയ്തു ഒരു ദിവസം. അവര്‍ പറഞ്ഞ പോലെ ഒക്കെ ചെയ്തിട്ട് ഫോണ്‍ സമാധാനത്തോടെ മാറ്റി വച്ചു. ഇനി എങ്കിലും ഇവന്‍ പ്രശ്നം ഉണ്ടാക്കില്ല.

ഒരാഴ്ച കഴിഞ്ഞു ഫോണില്‍ വീണ്ടും പരസ്യങ്ങള്‍ വന്നു തുടങ്ങി. അപ്പോഴാണ് നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിന്റെ വരവ്. കുറച്ച് ദിവസം സര്‍വീസ് ലഭിക്കില്ല. എങ്കിലും പുതിയ കണക്ഷന്‍ ട്രൈ ചെയ്യാനൊരു ആഗ്രഹം. അങ്ങനെ കണക്ഷന്‍ മാറി. വേറെ ബുദ്ധിമുട്ടൊന്നുമില്ല. ഇപ്പൊ പുതിയ പരസ്യങ്ങള്‍ സഹിക്കണം എന്ന് മാത്രം.

Thursday, January 20, 2011

നാളെ പുലരുമ്പോള് (തുടറ്ച്ച)


കുറച്ച് ദിവസത്തേക്ക് അവനെ കണ്ടില്ല. ഒരു ദിവസം കാമ്പസിലെ വാകമരത്തിനു കീഴില് ഇരുന്നു വായിക്കുകയായിരുന്നു ഞാന്. അപ്പോള് ഒരാള് ഓടി വന്ന് മുമ്പില് നിന്നു. തല ഉയറ്ത്തി നോക്കിയപ്പോള് അവനാണ്. “ഇതെവിടുന്നാ ഈ ഓടി വരണേ? ഏതേലും പാറ്ട്ടിക്കാരിട്ട് ഓടിച്ചതാണോ?” വളരെ പരിചയമുള്ള ഒരാളോട് ചോദിക്കുന്നത് പോലെയാണ് ഞാനത് ചോദിച്ചത്.

“തന്നെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി വന്നതാ. പക്ഷെ, താന് പേടിച്ചില്ല. അപ്പോ പുസ്തകത്തില് പൂറ്ണ്ണമായും മുഴുകിയിരുന്നില്ല എന്ന് അറ്ത്ഥം. എന്ത് ചിന്തിക്കുകാരുന്നു?” അവന് അവിടെ ഇരുന്നു കൊണ്ട് ചോദിച്ചു.

ആ ചോദ്യത്തിന് ഉത്തരം പറയാതെ ഞാന് പറഞ്ഞു. “ഇതെന്താ ഇവിടെ ഇരിക്കുന്നത്? വോട്ട് പിടിക്കാനൊന്നും പോകുന്നില്ലേ ഇന്ന്?”

“ഉച്ച കഴിഞ്ഞ് ഇറങ്ങും. ഇപ്പോ ക്ലാസുകള് നടക്കുകല്ലേ.. ഇതെന്താ താന് വായിക്കുന്നെ? പുസ്തകപ്പുഴുവാണോ?”

“ഏയ്. ഇപ്പോ ഞങ്ങള്ക്ക് ക്ലാസില്ല. അപ്പോ ക്ലാസിലിരുന്ന് ബോറടിക്കണ്ട എന്ന് കരുതി ബുക്ക് എടുത്ത് ഇറങ്ങിയതാ.”

ഇടയ്ക്ക് ഒരു ചെറിയ ഇടവേള. എന്താ സംസാരിക്കേണ്ടത് എന്ന് ഞാന് ആലോചിച്ചു. അവനും ചിലപ്പോ അത് തന്നെ ആവും ചിന്തിച്ചത്. കാരണം, അടുത്ത ചോദ്യം രണ്ട് പേരും ഒരുമിച്ചാണ് ചോദിച്ചത്. “പേരെന്താണ്?”

ഞാന് ഒരു നിമിഷം ചമ്മി.

“ഞാന് സൂരജ്. തന്റെ..?” അവന് ചമ്മല് ഉണ്ടായി എന്ന് തോന്നിയില്ല.

“ഞാന് സ്വാതി.” ചമ്മല് മാറ്റാന് ഞാന് തുടറ്ന്നു.. “ഇലക്ഷന് ജയിക്കുമോ? എന്ത് തോന്നുന്നു?”

“ജയിക്കും. നല്ല പ്രതികരണം ആണ് കിട്ടുന്നത്. പക്ഷെ സ്വാതി മാത്രാണ്..” ഇടയ്ക്ക് നിര്ത്തി അവന് എന്നെ നോക്കി ചിരിച്ചു.

“രാഷ്ട്രീയക്കാരെ കാണുന്നതേ എനിക്കിഷ്ടല്ല. അത് കൊണ്ട് പറഞ്ഞതാണ്. വോട്ട് തന്നേക്കാം. ഒരു സുഹൃത്ത് ജയിച്ച് പോകുന്ന കാര്യല്ലേ?” ഞാനും പുഞ്ചിരിച്ചു.

അവന് വാച്ചിലേക്ക് നോക്കി. തിരക്ക് പെട്ടെന്ന് അവന്റെ കണ്ണുകളില് വന്നു. “ശരി എന്നാല്. പോകാന് സമയം ആയി. വീണ്ടും കാണാം എന്ന് കരുതുന്നു..”

“കാണാം.” അവന് വേഗത്തില് അകലേക്ക് നടന്നു പോകുന്നത് നോക്കി ഞാനിരുന്നു. ഈ രാഷ്ട്രീയക്കാരനെ എനിക്കിഷ്ടമാണോ? ഉള്ളില് ചിരിച്ച് കൊണ്ട് പുസ്തകത്തിലേക്ക് കണ്ണ് നട്ടു. വായിച്ച വരികളില് പ്രണയത്തിന്റെ ചുവ.. – “അവനെന്റെ അരികിലേക്കടുക്കുമ്പോള് വിഹായസ്സിലേക്കുയരുന്ന എന്റെ ഹൃദയം... നേരം പുലരുമ്പോള് അവന് എന്റെ ഹൃദയത്തില് ഉറങ്ങുകയായിരുന്നു…ശാന്തമായി.”

(അവസാനിച്ചു)

Tuesday, January 18, 2011

നാളെ പുലരുമ്പോള്

ഞാന് അവനെ ആദ്യമായി കാണുന്നത് കോളേജില് സ്ട്രൈക്ക് ഉള്ള ഒരു ദിവസം ആണ്. ഉറക്കെ ഉള്ള സിന്ദാബാദ് വിളികളൊന്നും എന്റെ കാതിലേക്ക് എത്തുന്നില്ല. ഷര്‍ട്ടും മുണ്ടും ആയിരുന്നു അന്ന് അവന്റെ വേഷം. അവന്റെ കൂടെ താടി വച്ച ഒരു ആജാനുബാഹു ഉണ്ടായിരുന്നു. പിന്നെ കുറേ പാര്ട്ടി അനുഭാവികളും. ബാക്കി ഉള്ളവരെ ഞാന് ശ്രദ്ധിക്കുന്നത് തന്നെ വന്നവര് ക്ലാസ് റൂമിലെ ഡസ്കില് ശക്തിയില് അടിച്ചപ്പോഴാണ്. ബിരുദാനന്ദര വിദ്യാറ്ദ്ധികളെ സ്ട്രൈക്ക് സാധാരണ ബാധിക്കുന്നതായിരുന്നില്ല. എന്നിട്ടും അവരുടെ കൈയൂക്ക് കൊണ്ട് അവര് കാര്യം സാധിച്ച് തിരിച്ച് പോയി.

ഞങ്ങള് ഹോസ്റ്റലിലേക്ക് നടന്നു. മനസ്സ് മുഴുവന് അവന് ആരാണ് എന്നായിരുന്നു. പുറത്ത് നിന്ന് സ്ട്രൈക്കിന് വേണ്ടി കോളേജില് വന്നതാകാനേ വഴിയുള്ളു. അല്ലേല് ആ ആജാനുബാഹുവിന്റെ കൂടെ നടന്ന് വരുമോ? അതോ കോളേജില് തന്നെ ഉള്ളതോ?

പിറ്റേന്ന് ക്ലാസ് Intervalന് ഞാനും കൂട്ടുകാരും പുറത്ത് വര്‍ത്തമാനം പറഞ്ഞ് നടക്കുമ്പോള് ദൂരെ ഒരു തൂണിന് അപ്പുറെ ഒരാള് നിന്ന് പെണ്കുട്ടികളോട് സംസാരിക്കുന്നത് കണ്ടു. ഞാന് പതുക്കെ നടന്ന്, അടുത്തെത്തിയപ്പോള് തിരിഞ്ഞ് നോക്കി. ഒരിക്കല് കൂടി കാണുമെന്ന് പ്രതീക്ഷിച്ചേയില്ല! അവന് ജീന്സും ഷര്ട്ടുമിട്ടിരിക്കുന്നു. കോളേജിലെ തന്നെ വിദ്യാറ്ദ്ധി ആണ് എന്ന് മനസ്സിലായി. ഇനി ഇപ്പൊ എപ്പോള് വേണമെങ്കിലും കാണാം. അവരുടെ ക്ലാസ്സും മനസ്സിലാക്കി. പിന്നെ എന്നും അതേ സ്ഥാനത്ത് അവനെ കാണാമായിരുന്നു.

അങ്ങനെ ഇലക്ഷന് കാലമായി. അവന്റെ പാര്ട്ടിയില് ചേരാന് വേണ്ടി ക്ലാസില് മത്സരമായിരുന്നു. അവനോട് മിണ്ടാമല്ലോ! പക്ഷെ രാഷ്ട്രീയത്തില് താല്പര്യമില്ലാത്തത് കാരണം ഞാന് പോയില്ല. വോട്ട് ചോദിക്കാന് അടുത്തെത്തി, വോട്ട് ചോദിച്ചപ്പോ “നോക്കട്ടെ” എന്ന് മറുപടി പറഞ്ഞു. പിറ്റേന്ന് കണ്ടപ്പോള് അതെന്താ “നോക്കട്ടെ” എന്ന് പറഞ്ഞത് എന്ന് അവന് ചോദിച്ചു. “എല്ലാരും വോട്ട് ചോദിച്ച് തുടങ്ങുന്നതല്ലേ ഉള്ളൂ?” ഞാന് അവന്റെ കണ്ണിലേക്ക് നോക്കി. വോട്ട് ചോദിച്ച് അലഞ്ഞ് ക്ഷീണിച്ചിരുന്നു. പക്ഷെ ക്ഷീണം കണ്ണുകളെ തെല്ലും ബാധിച്ചിരുന്നില്ല. നേരിയ Brown നിറമുള്ള കണ്ണുകള്. “വോട്ട് ചെയ്താല് ചിലവ് ചെയ്യാം” അവന് പറഞ്ഞു. “കൈക്കൂലി?” ഞാന് ചെറിയ പുഞ്ചിരിയോടെ ആണ് അത് ചോദിച്ചത്. “ഹേയ്. അങ്ങനെ കരുതരുത്.” അപ്പോള് അവന്റെ കൂട്ട്കാറ് അവനെ അവരുടെ അടുത്തേക്ക് വിളിച്ചു. “അപ്പോ പറഞ്ഞത് പോലെ.. ബൈ” അവന് അങ്ങാട്ടേക്ക് ഓടി.

(തുടരും...)