വൈദ്യുതിയുടെ പാഴ്ച്ചിലവിനും ആഗോളതാപനത്തിനും എതിരായിട്ടുള്ള ഒരു യജ്ഞത്തില്‍ 8.30-9.30pm എന്ന സമയത്ത് ഇന്നലെ ലോകമൊട്ടാകെ ഉള്ളവര്‍ പങ്കെടുത്തു. വളരെ വലിയ പ്രചരണമാണ് Earth Hour എന്നു പേരിട്ട ഈ യജ്ഞത്തിനു ലഭിച്ചത്. ആ ഒരു മണിക്കൂര്‍ സമയം എങ്ങനെ ഉപയോഗിക്കാം എന്നു വരെ ചര്‍ച്ചയുണ്ടായി. കുടുംബാംഗങ്ങള്‍ തമ്മില്‍ കുറഞ്ഞുവരുന്ന സംസാരസമയം ഇതിലൂടെ വീണ്ടെടുക്കാം, പ്രയോജനകരമായ വിഷയങ്ങളെ പറ്റിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയവ നിര്‍ദ്ദേശങ്ങളില്‍ സ്ഥാനം പിടിച്ചു. നിര്‍ദ്ദേശങ്ങളില്‍ ഇല്ലാത്ത ഒന്ന് -ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരളത്തിന്റെ ‘തനത് കലാപരിപാടി’(വെള്ളമടി)- ലക്ഷ്യമിട്ടവരും കുറവല്ല!!
ലോകമൊട്ടാകെയുള്ളവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഞാനും കൂടണമെന്ന് എനിക്ക് തോന്നി. സുഹൃത്തുക്കള്‍ക്ക് SMS അയച്ചു. 4.30pm ആയപ്പോഴേയ്ക്കും കാറ്റും മഴയും തുടങ്ങി. നല്ല ശക്തിയായി മഴ പെയ്യാന്‍ തുടങ്ങിയപ്പോഴേ വൈദ്യുതി “ഠിം”!! 8.30ന്റെ Earth Hour യജ്ഞം അതുകൊണ്ട് പ്രത്യേകം ആഘോഷിക്കേണ്ടി വന്നില്ല! ഒരു മണിക്കൂര്‍ മാത്രമുള്ള Earth Hour കേരളജനത നിത്യവും 3-4 മണിക്കൂറെങ്കിലും ആഘോഷിക്കാറുണ്ട് എന്ന യഥാര്‍ത്ഥ വസ്തുതയ്ക്കു മുന്‍പില്‍ യജ്ഞം സമര്‍പ്പിക്കുന്നു...
kEralathinu oru paristhidi award urapp
ReplyDeleteഇതു മദ്ദളം ചെന്നു ഉരലിനോടു പറയുന്നതു പോലെ ആയല്ലോ.. ദില്ലിവാസി ആയ ഞങ്ങൾ 16 Hour Earth Hour ആഘോഷിച്ചു. 8.30ക്കു പോയ വെട്ടം വന്നത് പിറ്റേ ദിവസം സന്ധ്യക്ക് ആണു. പിന്നെ ദിവസവും 4-5 മണിക്കൂർ ഗവ: വഹ.... ജയ് ഹൊ....
ReplyDelete