Friday, July 16, 2010

മഴ...


മഴ പെയ്തുകൊണ്ടേയിരിക്കുകയാണു. മഞ്ഞായി അലിഞ്ഞു പോയ എന്റെ ഓര്‍മ്മകള്‍ക്കു ചൂട് പകരാന്‍ ഈ മഴത്തുള്ളികള്‍ക്കും തണുപ്പിനും കഴിയുമെന്നോ? അത്ഭുതം തന്നെ!!! മഴ എല്ലാവര്‍ക്കും ഓര്‍മ്മകളുടെ വേലിയേറ്റമാണു കൊണ്ടുത്തരിക. ചുമ്മാ വീടിനുള്ളില്‍ കുത്തിയിരിക്കുന്നവര്‍ക്കാണു മഴയുടെ സാമീപ്യം കൂടുതല്‍ സുഖമുള്ള ഓമ്മകള്‍ തരുക. ചിലര്‍ക്കു മൂടിപ്പുതച്ചു ഉറങ്ങാനും, ചിലര്‍ക്കു മഴവെള്ളത്തില്‍ കളിക്കാനും, ചിലര്‍ക്കു ജനലിലൂടെ പുറത്തേക്കു നോക്കി ഓര്‍മ്മകളിലെ സുന്ദരനിമിഷങ്ങള്‍ മുത്തുകളായി കോര്‍ക്കാനും, എന്നെപ്പോലെ ഉള്ളവര്‍ക്കു, ഓര്‍മ്മയില്‍ വരുന്നതു കുറിക്കുന്ന സുഖം പകരുവാനും ഈ മഴയ്ക്കു സാധിക്കുന്നു. ഒരേ സമയം എത്ര ആളുകളുടെ മനസ്സുമായാണു അതു ബന്ധം സ്ഥാപിക്കുന്നതു!!???

മുറ്റത്തു നില്‍ക്കുന്ന എല്ലാ ചെടികള്‍ക്കും പുതിയ ഒരു പ്രകാശം മഴ കൊടുത്തിരിക്കുന്നു. അന്തരീക്ഷത്തിനു തന്നെയും ഒരു പുതുമ. മഴയുടെ തണുപ്പു എന്നെ പൊതിയുമ്പോള്‍ മഴയ്ക്കും മണമുണ്ട് എന്നു തോന്നുന്നു. തണുപ്പു ഞാന്‍ ഉള്ളിലേക്കു ശ്വസിച്ചു. മനസ്സിനും ആ തണുപ്പു കുളിരേകി. ഓടില്‍ നിന്നും വെള്ളം മുറ്റത്തേക്കു വീണുകൊണ്ടിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ അവിടെ കുറെ നര്‍ത്തകിമാരെ കാണാം. അവര്‍ അങ്ങോട്ടുമിങ്ങോട്ടും ചാടിച്ചാടി കളിക്കും. മഴ തോരുമ്പോഴേക്കും “കണ്ണീര്‍ത്തുള്ളികള്‍” ചെടികളില്‍ ഉണ്ടാവും. അതു പറിച്ചു കണ്ണില്‍ എഴുതുമ്പോള്‍ കണ്ണിനും ഒരു കുളിര്‍...

ഇത്ര വര്‍ഷങ്ങള്‍ കടന്നു പോയിട്ടും ആ പഴയ കുട്ടിക്കാല ഓര്‍മ്മകള്‍ മഴ എന്നിലേയ്ക്കു വീണ്ടും കൊണ്ടുത്തരും. ഒരു കുഞ്ഞു കുട്ടിയായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോകും. എന്നാല്‍, പ്രായം എന്റ് ഈ ആഗ്രഹത്തിനു തടസ്സമായി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാനിറങ്ങുകയാണു.....മഴയുടെ ആത്മാവു തേടി......ഒരു കൊച്ചുകുട്ടിയുടെ ഉല്‍സാഹത്തോടെ......

5 comments:

  1. മഴ എന്നും മനുഷ്യനു ഒരു ബലഹീനത ആയിരുന്നു. ചിലപ്പോൾ അതു ഒരു തലോടലായി മനസ്സിനു സുഖം നൽകുന്നു. അതിന്റെ സുന്ദരമായ ആ ഭാവം എല്ലാ വിഷമങ്ങളും മാറ്റുന്നു. എന്നാൽ ചിലപ്പോളെങ്കിലും അതിന്റെ കോപിക്കുന്ന മുഖം നമ്മൾ കാണുന്നു. അതു നമ്മളെ വേദനിപ്പിക്കുന്നു, കരയിപ്പിക്കുന്നു. എന്തുകൊണ്ടാണു അതു കോപിക്കുന്നതു എന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ?? വികസനത്തിന്റെ പേരിൽ വനങ്ങൾ എല്ലാം വെട്ടി പണം കീശയിൽ ആക്കുന്നവർ ഇതു കണ്ടിരുന്നുവെങ്കിൽ....

    ReplyDelete
  2. മഴയുടെ കുളിരുള്ള നനഞ്ഞ ഓര്‍മകള്‍...........

    ReplyDelete
  3. ചീരുവിന്റെ എഴുത്തില്‍ ഒരു സ്വാഭാവികത അനുഭവപ്പെടുന്നു. ഈ യാന്ത്രികതത്തില്‍ നിന്നും സ്വാഭാവികതയിലെക്ക് മടക്കി കൊണ്ട് പോകുന്നത് ചെറുപ്പ കാലത്തെ അത് പോലെ അവതരിക്കുമ്പോഴാണ്‌/// നാളുകള്‍ക്ക് ശേഷം ചീരുവിനെ കാണുമ്പോള്‍ മഴയെ തന്നെ വായിക്കാന്‍ ആയതില്‍ എനിക്ക് സന്തോഷമുണ്ട്.

    മഴ ഒരു നല്ല രൂപകമാണ്.,മനുഷ്യ സ്വഭാവത്തോളം അടുത്തു നില്‍ക്കുന്ന ഒരു ബിംബം. അതിന്‍റെ വശ്യതയ്ക്കൊപ്പം ഒരു വന്യതയും നമുക്ക് അനുഭവിക്കാം. മനുഷ്യനോളം തന്നെ ഇത് രണ്ടും മഴയിലും പ്രകടമാണ്.

    idakk nee ivideyum vaa... http://thoudhaaram.blogspot.com/search/label/%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4

    ReplyDelete
  4. hmmm.... mazha...parjanyam...endu commentaanu tharendathenu ariyila. thudarnum ezhuthuka....

    ReplyDelete
  5. mazha yude oru nannutha sparsham pole

    ReplyDelete