Sunday, August 30, 2009
ഈ ഓണത്തിന്റെ ഓര്‍മ്മയ്ക്ക്...
ബ്ലോഗില് കൈ വച്ചിട്ട് കുറച്ച് നാളായി. ഇത് ഓണമാണ്, ഞാന്‍ വീട്ടിലാണ്. ഓണത്തിന്റെ ഓര്‍മ്മകള്‍ എഴുതിയില്ലേല്‍ ഒരു സുഖമില്ല. അപ്പോള്‍ എഴുതുക തന്നെ.
ഓണം കേരളത്തിന്റെ ദേശീയോത്സവമാണ് എന്നൊരു വയ്പ്പുണ്ടേലും, ഇപ്പോള്‍ അത് ഹിന്ദുക്കളിലേക്ക് ചുരുങ്ങിയിരിക്കുനു. അത് മറ്റ് മതങ്ങളും അംഗീകരിച്ച് കൊടുത്ത് ഒഴിഞ്ഞ് മാറി നില്‍ക്കുന്നു. അതിന് അപവാദമായിട്ട് ഒന്നു രണ്ട് പേര്‍ മറ്റ് മതങ്ങളില്‍ നിന്ന് ഉണ്ടാവാമെങ്കിലും പൊതുവെ കാണുന്ന ലക്ഷണം മേല്‍ പറഞ്ഞത് തന്നെയാണ്.
നമ്മുടെ ധാര്മ്മികമൂല്യച്യുതിയുടെ കണക്കെടുപ്പ് നടക്കുന്നത് ഓണത്തിനാണ്. അത് ഒരു ആഘോഷമായിട്ട് ഏറ്റെടുത്ത് പലരും പലതരം തര്‍ക്കങ്ങളും(debate) എഴുത്തുകുത്തുകളും നടത്താറുമുണ്ട്. എന്നിട്ടും വല്ല പ്രയോജനവുമുണ്ടോ? ഓണം കഴിഞ്ഞാല്‍ ഈ trend മാറി വീണ്ടും പഴയ പടി തന്നെ നാട് മുന്നേറുന്നു. വീണ്ടും ഒരു ഓണക്കാലമെത്തുമ്പോള്‍ ഇനി അതിനെ പറ്റി ആലോചിക്കാം എന്ന പുച്ഛരസം ഓരോ മുഖത്തും!!!
ഓണപ്പൂക്കളവും ഊഞ്ഞാലും ഒക്കെയായി ഓണത്തെ വരവേല്‍ക്കാന്‍ പേരുദോഷത്തിനായി ചില പരമ്പരാഗത ജീവിത പ്രേമികള്‍ പൂവും കയറും ഒക്കെ സംഘടിപ്പിക്കുന്നു. ഇവിടെ കുട്ടികളെ ഓണക്കാല ട്യൂഷനു വിടാനും ടി.വി.യില് പടം കാണാനും ടൈമില്ല...അപ്പോഴാ...മഴക്കാലത്ത് പൂക്കളവും ഊഞ്ഞാലും!!
പിന്നെ, ഔട്ടിങ്ങ്...അത് വേണമല്ലോ... ഓണത്തിനാണ് വീട്ടില്‍ എല്ലാരേം ഒരുമിച്ച് കാണുന്നത്. ഓണസദ്യ പുറത്തെ ഹോട്ടലില്‍ നിന്ന്, ഒരു ഓണപ്പടം തീയറ്ററില്‍ ഇരുന്ന് വിളിച്ച് കൂവി കാണണം. ഇതൊക്കെ ഇല്ലേല്‍ ഈക്കാലത്ത് എന്ത് ഓണം!?
ഓണത്തിന് ആകെ ഇത്രേം വിശേഷങ്ങളൊക്കെ ഉണ്ടായിരിക്കുമ്പോഴാണ് നമ്മുടെ H1N1 ഭീകരന്‍ വരുന്നത്. അതോടെ പനിച്ചൂടില്ലാത്തവര്‍ മാത്രം ഓണാഘോഷം നടത്താമെന്ന് തീരുമാനിച്ചു. മാവേലി ഈ സ്ഥിതിഗതികളൊക്കെ കണ്ട് കേരളത്തിലേക്ക് വരണോ വേണ്ടയോ എന്നൊരു തീരുമാനമെടുക്കാനാകാതെ വിഷമിക്കുകയാണ് എന്നാണ് latest ആയിട്ടറിഞ്ഞത്. പാവം! പ്രജകള്‍ എങ്ങനെയൊക്കെയായാലും ക്ഷേമം അന്വേഷിക്കാന്‍ വരാതിരിക്കാന്‍ പറ്റുമോ?
എല്ലാര്‍ക്കും എന്റെ H1appy oN1am..
Subscribe to:
Post Comments (Atom)
ഹേയ് ഇത്രത്തോളം മോഷമാണ് നമ്മുടെ നാട്ടിലെ ഓണം എന്നു ഞാന്‍ വിജാരിക്കുന്നില്ല കെട്ടാ ...ചീരു
ReplyDeleteഹല്ല പിന്നെ...തിരുവോണത്തലേന്നത്തെ പ്രയാസം വല്ലതും ഈ മനുഷ്യര അറിയുന്നോ?? എന്തായാലും നാട്ടിലെ ഓണം വെറും ഘോഷം ആയി മാറിയിട്ടുണ്ട് എന്നു സമ്മതിക്കാതെ വയ്യ. എല്ലാം ഫാസ്റ്റും സ്പീടും ഒക്കെ ആയ ഈ കാലത്ത്. ദില്ലിയിലും അറേബ്യന് രാജ്യങളിലും പ്രവാസികൾ ഓണം ഒരു സംസ്കാരമായി കാണുന്നു. കാണം വിറ്റും അവർ ഓണം ആഘോഷിക്കുന്നു... എന്തിനും മനസ്സുണ്ട്ക്കിലെ കാര്യം നടന്നു കിട്ടൂ...
ReplyDeleteividam arthapoornamaan, santhosha dhaayakavum. puthiya orennam pratheekshikkunnu
ReplyDelete