Monday, December 26, 2011

നേരം പുലരുമ്പോള് – അവസാനിച്ചു



അങ്ങനെ മൂന്ന് വര്‍ഷങ്ങള്‍ കടന്നു പോയി. കോള്‍സ് കുറവായിരുന്നു. 2 ആള്‍ക്കും അവനവരുടെ പഠന തിരക്കുകളും പിന്നീട് ജോലിത്തിരക്കുകളുമായിരുന്നു. ഞാന്‍ അടുത്ത് തന്നെ ഉള്ള ഒരു കോളേജില്‍ ലക്ചററ് ആയിട്ട് കേറി. അവന്‍ അവിടെ ഹൈദരബാദില്‍ തന്നെ ഒരു ഷിപ്പ് കമ്പനിയുടെ മാ‍റ്ക്കെറ്റിങ്ങ് മാനേജറ് ആയിട്ട് വറ്ക്ക് ചെയ്യുന്നു.




ഇതിനിടെ ഉണ്ടായിട്ടുള്ള കോള്‍സ് ആകട്ടെ മെസ്സേജസ്സ് ആകട്ടെ... അവനില്‍ നിന്ന് ഒരു ക്ലൂ പോലും കിട്ടിയില്ല. വീട്ടില്‍ കല്യാണ ആലോചനകള്‍ തുടങ്ങി. ഞാന്‍ ആകെ കുഴങ്ങി പോയി. ഒരു തീരുമാനത്തില്‍ എത്താനാകാതെ. ഇനിയും ഞാന്‍ കാത്തിരിക്കുന്നതില്‍ ഒരു അറ്ത്ഥവും ഇല്ല. രണ്ടില്‍ ഒരാള്‍ മനസ്സ് തുറന്നേ പറ്റൂ. എന്നാലും ഞാനായിട്ട് അത് ഉണ്ടാ‍വില്ല. അത്രയ്ക്ക് ധൈര്യം എനിക്ക് ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ഇത്രേം നാള്‍ മനസ്സ് ഉരുക്കേണ്ടി വരില്ലായിരുന്നു.




ഒരു ദിവസം പതിവില്ലാതെ എനിക്ക് അതിരാവിലെ ഉണരാന്‍ തോന്നി. നിറ്മാല്യം തൊഴാനായി കുളിച്ച് ഒരുങ്ങി അമ്പലത്തിലേക്ക് നടന്നു. ഒരാഴ്ചയായിട്ട് അവനില്‍ നിന്ന് ഒരു വിവരവും ഇല്ല. ദേവനെ തൊഴുത് ഇറങ്ങിയപ്പോള്‍ മനസ്സില്‍ എന്തോ ഒരു സമാധാനം.. സന്തോഷം. കോളജിലേയ്ക്കുള്ള ബസ്സില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ മുഴുവന്‍ അവന്‍ ആയിരുന്നു. ഒരാഴ്ചയൊക്കെ ഒരു വിവരവും ഇല്ല എന്ന് പറയുമ്പോള്‍… ഷിപ്പിലൊക്കെ ഇടയ്ക്ക് പോകാറുമുണ്ട്.. കടല്‍കൊള്ളക്കാരെ പറ്റിയും മറ്റ് അപകടങ്ങളെ പറ്റിയുമൊക്കെയുള്ള ചിന്തകള്‍ മനസ്സില്‍ ഉയറ്ന്നു വന്നു. മനസ്സ് ഉരുകി പ്രാറ്ത്ഥിച്ച് എല്ലാ ദു:ചിന്തകളേം ഓടിച്ചു. ബസ്സ് കോളജിലെത്തിയത് അറിഞ്ഞില്ല. ക്ലീനറുടെ ഉറക്കെ ഉള്ള വിളി എപ്പോഴോ ഞാന്‍ കേട്ടു. പരിസരബോധം വീണ്ടെടുത്ത് ബസ്സില്‍ നിന്ന് ഇറങ്ങി സ്റ്റാഫ് റൂമിലേക്ക് നടന്നു.




ഒരു 11 ഒക്കെ ആയപ്പോള്‍ മൊബൈലിലേക്ക് ഒരു കോള്‍ വന്നു. അമ്മ ആയിരുന്നു. വീട്ടിലേക്ക് അത്യാവശ്യായിട്ട് ചെല്ലണം എന്ന്. കോള്‍ കട്ട് ആയി. തിരിച്ച് വിളിച്ചപ്പൊ ഔട്ട് ഓഫ് കവറേജ്!! ദൈവേ.. മനസ്സിലൂടെ പലതും കടന്ന് പോയി. ഡിപ്പാറ്ട്ട്മെന്റ് ഹെഡ്ഡിന്‍ ലീവ് എഴുതി കൊടുത്ത് ഞാന്‍ ഇറങ്ങി. ബസ് കാത്ത് നില്‍ക്കുന്ന ഒരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു.
ബസ്സ് ഇറങ്ങി വീട്ടിലേക്ക് കയറി ചെന്നു. അമ്മ മുന്‍പില്‍ ഗേറ്റിന്‍ അടുത്ത് തന്നെ എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു.




“എന്താമ്മേ??” അണച്ചു കൊണ്ടാണ്‍ ഞാന്‍ അത് ചോദിച്ചത്.




“ഒരു പെണ്ണു കാണല്‍.. നീ പുറക് വശത്തു കൂടി ചെന്ന് ഒരുങ്ങി വാ. ബെഡ്ഡില്‍ ആവശ്യമുള്ള സാധനങ്ങള്‍ ഞാന്‍ എടുത്ത് വച്ചിട്ടുണ്ട്.“ അമ്മയും ധൃതിയില്‍ ആയിരുന്നു.




തിരിച്ച് ചോദിക്കാന്‍ ഒന്നും സമ്മതിച്ചില്ല. അമ്മ വേഗം നടന്ന് നീങ്ങി.




ഞാന്‍ സൈഡിലെ വാതിലിലൂടെ എന്റെ റൂമില്‍ ചെന്നു. ആദ്യായിട്ടാണ്‍ എന്നെ പെണ്ണു കാണാന്‍ ഒരു കൂട്ടറ് വരുന്നത്. ആലോചനകള്‍ വരുന്നു എന്നല്ലാതെ ഇതൊക്കെ ഇത്ര പെട്ടെന്ന് പെണ്ണു കാണലില്‍ അവസാനിക്കും എന്ന് ഞാന്‍ വിചാരിച്ചില്ല. ആരാ എന്താ എന്നൊന്നും അറിയാത്ത ഒരാളുടെ അത്തേക്ക് ഒരുങ്ങി ചെല്ലണമല്ലോ ദൈവമേ… മനസ്സ് മുഴുവന്‍ അവന്റെ മുഖം നിറഞ്ഞു. എനിക്ക് കിട്ടാനുള്ളതെങ്കില്‍ എനിക്ക് തന്നെ കിട്ടും. മനസ്സില്‍ ഉറപ്പിച്ചു. ഇത് വെറും ഒരു പെണ്ണു കാണല്‍ ചടങ്ങ് അല്ലേ? കല്യാണമൊന്നുമല്ലല്ലോ!!?




നന്നായി ഒന്നും ഒരുങ്ങിയില്ല. ഒരു വിധം അമ്മ എടുത്ത് വെച്ച സാധങ്ങളൊക്കെ വച്ച് അലസമായിട്ട് ഒരുങ്ങി. റൂമിന്‍ പുറത്ത് അമ്മ ജ്യൂസ് ഒക്കെ ആയിട്ട് നിപ്പുണ്ടായിരുന്നു. കോളേജില്‍ നിന്ന് വന്ന ഞാന്‍ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല.. അപ്പോഴാ അവറ്ക്ക് ജ്യൂസ്!! മനസ്സില്‍ പറഞ്ഞു. അമ്മ കൂടെ ചെല്ലാന്‍ ആംഗ്യം കാട്ടി. പുറകേ നടന്നു. സ്വീകരണ മുറിയില്‍ ഇരുന്നവരെ കണ്ട് ഞാന്‍ അതിശയിച്ച് കുറച്ച് നേരം നിന്നു. അനങ്ങാന്‍ സാധിക്കുന്നില്ല. ദാഹം കൂടി വരുന്ന പോലെ തോന്നി. തുള്ളി ചാടണോ‍ കരയണോ? തിരിച്ച് റൂമിലേക്ക് ഓടി ശരിക്ക് മേക്ക് അപ്പ് ഒക്കെ ചെയ്ത് വീണ്ടും അവിടെ ചെന്നു നിന്നു. എല്ലാരോടും സംസാ‍രിച്ചു. ആ കല്യാണം തീരുമാനിച്ച് ഉറപ്പിച്ചു.




അങ്ങനെ… നാളെ ഞങ്ങളുടെ കല്യാണമാണ്. എന്റെ ജീവിത സ്വപ്നം…



(അവസാനിച്ചു...)



No comments:

Post a Comment