Tuesday, January 18, 2011

നാളെ പുലരുമ്പോള്

ഞാന് അവനെ ആദ്യമായി കാണുന്നത് കോളേജില് സ്ട്രൈക്ക് ഉള്ള ഒരു ദിവസം ആണ്. ഉറക്കെ ഉള്ള സിന്ദാബാദ് വിളികളൊന്നും എന്റെ കാതിലേക്ക് എത്തുന്നില്ല. ഷര്‍ട്ടും മുണ്ടും ആയിരുന്നു അന്ന് അവന്റെ വേഷം. അവന്റെ കൂടെ താടി വച്ച ഒരു ആജാനുബാഹു ഉണ്ടായിരുന്നു. പിന്നെ കുറേ പാര്ട്ടി അനുഭാവികളും. ബാക്കി ഉള്ളവരെ ഞാന് ശ്രദ്ധിക്കുന്നത് തന്നെ വന്നവര് ക്ലാസ് റൂമിലെ ഡസ്കില് ശക്തിയില് അടിച്ചപ്പോഴാണ്. ബിരുദാനന്ദര വിദ്യാറ്ദ്ധികളെ സ്ട്രൈക്ക് സാധാരണ ബാധിക്കുന്നതായിരുന്നില്ല. എന്നിട്ടും അവരുടെ കൈയൂക്ക് കൊണ്ട് അവര് കാര്യം സാധിച്ച് തിരിച്ച് പോയി.

ഞങ്ങള് ഹോസ്റ്റലിലേക്ക് നടന്നു. മനസ്സ് മുഴുവന് അവന് ആരാണ് എന്നായിരുന്നു. പുറത്ത് നിന്ന് സ്ട്രൈക്കിന് വേണ്ടി കോളേജില് വന്നതാകാനേ വഴിയുള്ളു. അല്ലേല് ആ ആജാനുബാഹുവിന്റെ കൂടെ നടന്ന് വരുമോ? അതോ കോളേജില് തന്നെ ഉള്ളതോ?

പിറ്റേന്ന് ക്ലാസ് Intervalന് ഞാനും കൂട്ടുകാരും പുറത്ത് വര്‍ത്തമാനം പറഞ്ഞ് നടക്കുമ്പോള് ദൂരെ ഒരു തൂണിന് അപ്പുറെ ഒരാള് നിന്ന് പെണ്കുട്ടികളോട് സംസാരിക്കുന്നത് കണ്ടു. ഞാന് പതുക്കെ നടന്ന്, അടുത്തെത്തിയപ്പോള് തിരിഞ്ഞ് നോക്കി. ഒരിക്കല് കൂടി കാണുമെന്ന് പ്രതീക്ഷിച്ചേയില്ല! അവന് ജീന്സും ഷര്ട്ടുമിട്ടിരിക്കുന്നു. കോളേജിലെ തന്നെ വിദ്യാറ്ദ്ധി ആണ് എന്ന് മനസ്സിലായി. ഇനി ഇപ്പൊ എപ്പോള് വേണമെങ്കിലും കാണാം. അവരുടെ ക്ലാസ്സും മനസ്സിലാക്കി. പിന്നെ എന്നും അതേ സ്ഥാനത്ത് അവനെ കാണാമായിരുന്നു.

അങ്ങനെ ഇലക്ഷന് കാലമായി. അവന്റെ പാര്ട്ടിയില് ചേരാന് വേണ്ടി ക്ലാസില് മത്സരമായിരുന്നു. അവനോട് മിണ്ടാമല്ലോ! പക്ഷെ രാഷ്ട്രീയത്തില് താല്പര്യമില്ലാത്തത് കാരണം ഞാന് പോയില്ല. വോട്ട് ചോദിക്കാന് അടുത്തെത്തി, വോട്ട് ചോദിച്ചപ്പോ “നോക്കട്ടെ” എന്ന് മറുപടി പറഞ്ഞു. പിറ്റേന്ന് കണ്ടപ്പോള് അതെന്താ “നോക്കട്ടെ” എന്ന് പറഞ്ഞത് എന്ന് അവന് ചോദിച്ചു. “എല്ലാരും വോട്ട് ചോദിച്ച് തുടങ്ങുന്നതല്ലേ ഉള്ളൂ?” ഞാന് അവന്റെ കണ്ണിലേക്ക് നോക്കി. വോട്ട് ചോദിച്ച് അലഞ്ഞ് ക്ഷീണിച്ചിരുന്നു. പക്ഷെ ക്ഷീണം കണ്ണുകളെ തെല്ലും ബാധിച്ചിരുന്നില്ല. നേരിയ Brown നിറമുള്ള കണ്ണുകള്. “വോട്ട് ചെയ്താല് ചിലവ് ചെയ്യാം” അവന് പറഞ്ഞു. “കൈക്കൂലി?” ഞാന് ചെറിയ പുഞ്ചിരിയോടെ ആണ് അത് ചോദിച്ചത്. “ഹേയ്. അങ്ങനെ കരുതരുത്.” അപ്പോള് അവന്റെ കൂട്ട്കാറ് അവനെ അവരുടെ അടുത്തേക്ക് വിളിച്ചു. “അപ്പോ പറഞ്ഞത് പോലെ.. ബൈ” അവന് അങ്ങാട്ടേക്ക് ഓടി.

(തുടരും...)

8 comments:

  1. ഇങ്ങനെ സസ്പെന്‍സീകരിക്കല്ലേ കുഞ്ഞാടേ.......

    ReplyDelete
  2. Write it fully, who is he??? Or is it a novel, my writer...

    ReplyDelete
  3. വേണേല്‍ നോവലുമാക്കാം. വായനക്കാരുടെ താല്‍പര്യം പോലെ ;-)

    ReplyDelete
  4. അഭിപ്രായം കുറിക്കട്ടേ ?
    അല്ലൻകിൽ വേണ്ട! ഒരുതീരുമാനമാവട്ടെ
    (തുടരും)

    ReplyDelete
  5. തുടരട്ടെ.ചീരുവിന്‍റെ ചെക്കനെ? കാണാന്‍ ഇനിയും വരാം.

    ReplyDelete
  6. തീരുമാനം ആകുന്നതിന് മുന്‍പ് 'എന്റെ ചെക്കന്‍' ആയല്ലോ.. സദാമാനമായി.

    ReplyDelete
  7. ഇപ്പോഴാ കണ്ടത്‌.ഇനി ബാക്കി വായിക്കാന്‍ പോട്ടെ.

    ReplyDelete
  8. second part ആയിരുന്നു ഫസ്റ്റ് വായിച്ചതു,

    ReplyDelete