Thursday, January 27, 2011

കണക്ഷന്‍

ഞാന്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് മൊബൈല്‍ റിങ് ചെയ്തത്. ഞെട്ടി എഴുന്നേറ്റ് ചെവിയോട് ചേര്‍ത്തു. “നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഡയല്‍ ടോണ്‍ സെലക്ട് ചെയ്യൂ” എന്ന് തുടങ്ങി അവര്‍ ഒരു അഞ്ചാറ് പാട്ട് എനിക്ക് കേള്‍പ്പിച്ച് തന്നു.

വേറൊരിക്കല്‍ ഞാന്‍ ഒരു മരണ വീട്ടില്‍ ആയിരുന്നു. മൊബൈല്‍ വൈബ്രേറ്റ് ചെയ്യുന്നു. നിശ്ശബ്ദമായ അവിടെ നിന്ന് കുറേ ദൂരെ മാറി പോയി ഫോണ്‍ എടുത്തു. വീണ്ടും കേട്ടു. അതേ പരസ്യം.

പിന്നെ ഒരു ദിവസം ഞാന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു. അത്യാവശ്യമായിട്ട് ഒരു ക്ലയന്റിനെ കാണണം. അപ്പോള്‍ ദാ അവന്‍ റിങ് ചെയ്യുന്നു. തിരക്കുള്ള ആ റോഡിന്റെ ഒരു സൈഡില്‍ ഞാന്‍ കഷ്ടപ്പെട്ട് വണ്ടി ഒതുക്കി. ഫോണില്‍ വീണ്ടും പാട്ടിന്റെ മേളം.

കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് Complaint ചെയ്തു ഒരു ദിവസം. അവര്‍ പറഞ്ഞ പോലെ ഒക്കെ ചെയ്തിട്ട് ഫോണ്‍ സമാധാനത്തോടെ മാറ്റി വച്ചു. ഇനി എങ്കിലും ഇവന്‍ പ്രശ്നം ഉണ്ടാക്കില്ല.

ഒരാഴ്ച കഴിഞ്ഞു ഫോണില്‍ വീണ്ടും പരസ്യങ്ങള്‍ വന്നു തുടങ്ങി. അപ്പോഴാണ് നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിന്റെ വരവ്. കുറച്ച് ദിവസം സര്‍വീസ് ലഭിക്കില്ല. എങ്കിലും പുതിയ കണക്ഷന്‍ ട്രൈ ചെയ്യാനൊരു ആഗ്രഹം. അങ്ങനെ കണക്ഷന്‍ മാറി. വേറെ ബുദ്ധിമുട്ടൊന്നുമില്ല. ഇപ്പൊ പുതിയ പരസ്യങ്ങള്‍ സഹിക്കണം എന്ന് മാത്രം.

6 comments:

  1. അതെ ചീരു ഈ പരസ്യങ്ങള്‍ ഒരു വളഞ്ഞിക്കെണി തന്നെയാണ്,മീന്‍ നന്നാക്കുന്നിടത്ത് കയ്യോക്കെ കഴുകി ഓടിവന്ന്‍ ഫോണ്‍ എടുക്കുംപോള്‍ ഒരേറ് കൊടുക്കാന്‍ തോന്നും.ഈ പാട്ട് വേണെങ്കില്‍ ഒന്ന് എന്നമര്‍ത്തുക...
    ഈ പാട്ട് .....രണ്ടു എന്നമര്‍ത്തുക........
    ഇതില്‍ നിന്നും ഒരു മോചനത്തിന് ഞാനും ശ്രമിച്ചിരുന്നു.
    രണ്ടു മാസം ഫലം കിട്ടി.വീണ്ടും പഴയ പടി.

    ReplyDelete
  2. A practical experience in day today life for every one..

    ReplyDelete
  3. ഇതിന് എന്തേലും പരിഹാരം ഉണ്ടോ ആവോ!

    ReplyDelete
  4. They alwys cares u nd u think its disturbing!!!!!!

    ReplyDelete
  5. What to tell yar... I just cant bear their caring :-(

    ReplyDelete
  6. പാവം അവര്‍ക്കും ജീവിക്കണ്ടേ, ഈ പരസ്യക്കാരെ ഇങ്ങനെ ക്രൂശിക്കണോ.....

    ReplyDelete