Thursday, January 20, 2011

നാളെ പുലരുമ്പോള് (തുടറ്ച്ച)


കുറച്ച് ദിവസത്തേക്ക് അവനെ കണ്ടില്ല. ഒരു ദിവസം കാമ്പസിലെ വാകമരത്തിനു കീഴില് ഇരുന്നു വായിക്കുകയായിരുന്നു ഞാന്. അപ്പോള് ഒരാള് ഓടി വന്ന് മുമ്പില് നിന്നു. തല ഉയറ്ത്തി നോക്കിയപ്പോള് അവനാണ്. “ഇതെവിടുന്നാ ഈ ഓടി വരണേ? ഏതേലും പാറ്ട്ടിക്കാരിട്ട് ഓടിച്ചതാണോ?” വളരെ പരിചയമുള്ള ഒരാളോട് ചോദിക്കുന്നത് പോലെയാണ് ഞാനത് ചോദിച്ചത്.

“തന്നെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി വന്നതാ. പക്ഷെ, താന് പേടിച്ചില്ല. അപ്പോ പുസ്തകത്തില് പൂറ്ണ്ണമായും മുഴുകിയിരുന്നില്ല എന്ന് അറ്ത്ഥം. എന്ത് ചിന്തിക്കുകാരുന്നു?” അവന് അവിടെ ഇരുന്നു കൊണ്ട് ചോദിച്ചു.

ആ ചോദ്യത്തിന് ഉത്തരം പറയാതെ ഞാന് പറഞ്ഞു. “ഇതെന്താ ഇവിടെ ഇരിക്കുന്നത്? വോട്ട് പിടിക്കാനൊന്നും പോകുന്നില്ലേ ഇന്ന്?”

“ഉച്ച കഴിഞ്ഞ് ഇറങ്ങും. ഇപ്പോ ക്ലാസുകള് നടക്കുകല്ലേ.. ഇതെന്താ താന് വായിക്കുന്നെ? പുസ്തകപ്പുഴുവാണോ?”

“ഏയ്. ഇപ്പോ ഞങ്ങള്ക്ക് ക്ലാസില്ല. അപ്പോ ക്ലാസിലിരുന്ന് ബോറടിക്കണ്ട എന്ന് കരുതി ബുക്ക് എടുത്ത് ഇറങ്ങിയതാ.”

ഇടയ്ക്ക് ഒരു ചെറിയ ഇടവേള. എന്താ സംസാരിക്കേണ്ടത് എന്ന് ഞാന് ആലോചിച്ചു. അവനും ചിലപ്പോ അത് തന്നെ ആവും ചിന്തിച്ചത്. കാരണം, അടുത്ത ചോദ്യം രണ്ട് പേരും ഒരുമിച്ചാണ് ചോദിച്ചത്. “പേരെന്താണ്?”

ഞാന് ഒരു നിമിഷം ചമ്മി.

“ഞാന് സൂരജ്. തന്റെ..?” അവന് ചമ്മല് ഉണ്ടായി എന്ന് തോന്നിയില്ല.

“ഞാന് സ്വാതി.” ചമ്മല് മാറ്റാന് ഞാന് തുടറ്ന്നു.. “ഇലക്ഷന് ജയിക്കുമോ? എന്ത് തോന്നുന്നു?”

“ജയിക്കും. നല്ല പ്രതികരണം ആണ് കിട്ടുന്നത്. പക്ഷെ സ്വാതി മാത്രാണ്..” ഇടയ്ക്ക് നിര്ത്തി അവന് എന്നെ നോക്കി ചിരിച്ചു.

“രാഷ്ട്രീയക്കാരെ കാണുന്നതേ എനിക്കിഷ്ടല്ല. അത് കൊണ്ട് പറഞ്ഞതാണ്. വോട്ട് തന്നേക്കാം. ഒരു സുഹൃത്ത് ജയിച്ച് പോകുന്ന കാര്യല്ലേ?” ഞാനും പുഞ്ചിരിച്ചു.

അവന് വാച്ചിലേക്ക് നോക്കി. തിരക്ക് പെട്ടെന്ന് അവന്റെ കണ്ണുകളില് വന്നു. “ശരി എന്നാല്. പോകാന് സമയം ആയി. വീണ്ടും കാണാം എന്ന് കരുതുന്നു..”

“കാണാം.” അവന് വേഗത്തില് അകലേക്ക് നടന്നു പോകുന്നത് നോക്കി ഞാനിരുന്നു. ഈ രാഷ്ട്രീയക്കാരനെ എനിക്കിഷ്ടമാണോ? ഉള്ളില് ചിരിച്ച് കൊണ്ട് പുസ്തകത്തിലേക്ക് കണ്ണ് നട്ടു. വായിച്ച വരികളില് പ്രണയത്തിന്റെ ചുവ.. – “അവനെന്റെ അരികിലേക്കടുക്കുമ്പോള് വിഹായസ്സിലേക്കുയരുന്ന എന്റെ ഹൃദയം... നേരം പുലരുമ്പോള് അവന് എന്റെ ഹൃദയത്തില് ഉറങ്ങുകയായിരുന്നു…ശാന്തമായി.”

(അവസാനിച്ചു)

11 comments:

  1. എന്തൊക്കെ പ്രതീക്ഷകളായിരുന്നു, എല്ലാം കൊണ്ട് പോയി നശിപ്പിച്ചു... നിന്നെയൊക്കെ വെടിവെച്ചുകൊല്ലണം

    ReplyDelete
  2. വായിച്ചു..അഭിപ്രായം എഴുതാന്‍ ഇപ്പൊ വരാം..

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഇങ്ങനെ ഹൃദയതിലുറക്കാനായിരുന്നു ഭാവമെങ്കില്‍.........?!
    ഇത് ഒരുമാതിരി...എക്സ് പ്രവസിനി കുളത്തെ ഉറക്കുന്ന കൂട്ട്...
    ഞാനൊന്നും പറഞ്ഞില്ലേ...ഓടി!!!

    ReplyDelete
  5. ഹ...ഹ...ഹ ഉറക്കിയതല്ല... ഉറങ്ങിപ്പോയതാ!!

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. അല്ലേലും ഞാന്‍ പറഞ്ഞില്ലെ, പ്രവാസിനി, ഇവള്‍ക് തീരെ അന്തല്ലാന്നു, എന്നാലും....... അല്ലേല്‍ വേണ്ട ഞാനൊന്നും പറയുന്നില്ല.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഇത്ര പെട്ടെന്ന് അവസാന്ച്ചോ, ക്ലൈമാക്സ്‌ പോരട്ടെ

    ReplyDelete
  10. നന്ദി.

    ഹാക്കര്‍ എന്നുള്ള പേരും, ഒരു ലിങ്കും. കേറണോ?! ;-)

    ReplyDelete
  11. @ അനീസ: ക്ലൈമാക്സ് വേറൊരു പോസ്റ്റ് ആയിട്ട് ഇടണം...

    ReplyDelete